Follow the News Bengaluru channel on WhatsApp

പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്‌സിനെ രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: മൈസൂരുവിലെ ടി നരസിപുര താലൂക്കിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് ജീവൻ അപഹരിച്ച പുള്ളിപ്പുലിയെ പിടികൂടാൻ പ്രത്യേക ടാസ്ക് ഫോഴ്‌സിനെ രൂപീകരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് കാട്ടാനകളെ പിടികൂടുന്നതിനായി അടുത്തിടെ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ മാതൃകയിലാവും പുതിയ ദൗത്യ സേനയും പ്രവർത്തിക്കുക.

പുള്ളിപ്പുലിയുടെ ആക്രമണത്തെ തുടർന്നുള്ള മരണസംഖ്യ ഉയരുന്നതിൽ ആശങ്ക വർധിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ജില്ലയിൽ കോമ്പിംഗ് ഓപ്പറേഷൻ നടത്തണമെന്ന് ഇതിനായി പോലീസ് സേനയെ ഉപയോഗിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.പുള്ളിപ്പുലിയെ പിടികൂടുന്നതിനുള്ള കാര്യക്ഷമമായ പ്രവർത്തനത്തിനും ഏകോപനത്തിനുമായി പോലീസ്, വനം വകുപ്പ്, പിസിസിഎഫ് എന്നീ മൂന്ന് വകുപ്പ് ഉദ്യോഗസ്ഥരെയും ടാസ്‌ക് ഫോഴ്‌സിൽ ഉൾപ്പെടുത്തും.

പുലിയെ പിടിക്കാൻ 70 ലധികം സിസിടിവി ക്യാമറകളും 18 കൂടുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

13 പ്രത്യേക ദൗത്യസംഘങ്ങളായി 100-ലധികം വനപാലകർ നേരത്തെയും പുലിക്കായി തിരച്ചിൽ നടത്തിയിരുന്നു. ജില്ലയിൽ നിന്നുള്ള കോളേജ് വിദ്യാർഥികളായ മഞ്ജുനാഥ്, മേഘ്‌ന, സ്കൂൾ വിദ്യാർഥി ജയന്ത്, സിദ്ധമ്മ എന്നിവരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, മൈസൂരുവിലെ എച്ച്.ഡി. കോട്ടയിൽ ആദിവാസി യുവാവിനെ കൊന്ന കടുവയ്ക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.

ഇതിനിടെ മനുഷ്യജീവിസംഘർഷം പരിഹരിക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടിയെടുക്കുമെന്ന് മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ മുന്നറിയിപ്പ് നൽകി. 2022 ഏപ്രിൽമുതൽ ഇതുവരെ മൈസൂരു ഡിവിഷനിൽനിന്ന് 33 പുലികളെ വനംവകുപ്പ് പിടികൂടിയിരുന്നു. നർസിപുരിൽ നിന്നാണ് 12 എണ്ണത്തിനെ പിടികൂടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.