Follow the News Bengaluru channel on WhatsApp

ഹൈഡ്രജൻ ട്രെയിൻ ഈ വർഷം

ന്യൂഡല്‍ഹി: രാജ്യത്ത് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ സർവീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡിസംബറോടെയായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ ഘട്ടത്തില്‍ കല്‍ക-ഷിംല പോലുള്ള പൈതൃക പാതകളിലൂടെയാവും ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. പിന്നീട് ഇവ മറ്റു റൂട്ടുകളിലേക്ക് വ്യാപിപ്പിക്കും. പരിസ്ഥിതി സൗഹൃദ ഇന്ധനം എന്ന ആശയത്തിന്റെ ഭാഗമായാണ് റെയിൽവേ ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതെന്നും തദ്ദേശീയമായി നിര്‍മിക്കുന്ന സമ്പൂര്‍ണ മെയ്ക് ഇന്‍ ഇന്ത്യ ട്രെയിനുകളാകും ഇവയെന്നും മന്ത്രി വ്യക്തമാക്കി.

ജർമനിയിലാണ് ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങിയത്. 2022 ഓഗസ്റ്റ് 25 ന് ജർമനിയിലെ ലോവർ സാക്സണി പ്രവിശ്യയിലായിരുന്നു ട്രെയിൻ ആദ്യ സര്‍വീസ് നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ചിലവ് അധികമാണെങ്കിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് മലയോരമേഖലകളിൽ മികച്ച പ്രവർത്തനം നടത്താൻ സാധിക്കുമെന്നതാണ് സവിശേഷത. ഫ്യൂവൽ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിലാണു ട്രെയിൻ ഓടുക. ഡാർജിലിങ്, നീലഗിരി, കൽക്ക-ഷിംല, കാൻഗ്ര വാലി തുടങ്ങിയ എട്ട് പൈതൃക പാതകളിൽ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് ഓടിക്കാവുന്ന എൻജിൻ ഘടിപ്പിച്ച ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. നോർത്തേൺ റെയിൽവേ വർക്ക്ഷോപ്പിൽ ഹൈഡ്രജൻ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ട്രെയിൻ എൻജിൻ നിർമാണം റെയിൽവേ ആരംഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.