Follow the News Bengaluru channel on WhatsApp

പത്താം ക്ലാസുകാര്‍ക്ക് തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് ആകാം

പാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി.ഡി.എസ്.) നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകള്‍. രാജ്യത്താകെ 34 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 40,889 ഒഴിവാണുള്ളത്. ഇതില്‍ 2462 ഒഴിവ് കേരള സര്‍ക്കിളിലാണ്. പത്താംക്ലാസ് പാസായവര്‍ക്കാണ് അവസരം. ഡിവിഷനുകള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ശമ്പളം: ജോലിചെയ്യുന്ന സമയംകൂടി പരിഗണിച്ചാണ് വേതനം നിശ്ചയിക്കുക. ഇതുപ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് 12,000 രൂപ മുതല്‍ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ ഡാക് സേവകിന് നാലുമണിക്കൂറിന് 10,000 രൂപ മുതല്‍ 24,470 രൂപവരെയും ലഭിക്കാം.

യോഗ്യത: മാത്തമാറ്റിക്‌സും ഇംഗ്ലീഷും ഉള്‍പ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. പ്രാദേശികഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മലയാളമാണ് ഔദ്യോഗിക പ്രാദേശികഭാഷ. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. സൈക്ലിങ് അറിഞ്ഞിരിക്കണം. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിന് പത്താംക്ലാസിലെ മാര്‍ക്കാണ് പരിഗണിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റ് ജീവിതമാര്‍ഗമുണ്ടായിരിക്കണം. ഇത് സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതേ സമയം മറ്റ് ഓഫീസ് ജോലിയുള്ളവരെ പരിഗണിക്കില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.