ബെംഗളൂരുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് അസ്ഥികൂടം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി. നഗരത്തിലെ അക്ഷയ നഗര്‍ അപ്പാര്‍ട്ട്‌മെന്‍റിന് പിന്‍വശത്തായുള്ള ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
മൃതദേഹം ആറുമാസം മുമ്പ് കാണാതായ നേപ്പാള്‍ സ്വദേശിനി പുഷ്‌പ ദാമിയുടേതാണെന്നാണ് (22) സിറ്റി പോലീസ് നിഗമനം. പുഷ്‌പ ദാമിയും ഭര്‍ത്താവ് അമര്‍ ദാമിയും ഹുളിമാവ് സ്‌റ്റേഷന്‍ പരിധിയിലെ അക്ഷയ നഗറിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ഇവരെ കാണാതായതായി ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ പുഷ്പ ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് മദ്യത്തിന് അടിമയായതിനെ തുടര്‍ന്ന് പുഷ്‌പ നേപ്പാളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പോലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പുഷ്പയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹുളിമാവ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റിന് പിന്നിലെ കാടുകയറിയ പ്രദേശത്ത് മനുഷ്യന്‍റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് പഴയ ചെരിപ്പും മാലയും മറ്റും കണ്ടെടുത്തു. ആള്‍സാന്നിധ്യം തീരെയില്ലാത്ത പ്രദേശമായതിനാല്‍ ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്‌തുക്കള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറിയതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
