ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി വാട്‌സാപ്പ് വഴിയും ഭക്ഷണമെത്തും

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ സ്റ്റേഷനുകളിൽ പുറത്തിറങ്ങി ഭക്ഷണം തേടേണ്ട. ട്രെയിനുകളിൽ ഇനി വാട്‌സാപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷൻ (ഐആര്‍സിടിസി) നാണ് വാട്‌സാപ്പ് സന്ദേശം വഴി യാത്രക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഐആര്‍സിടിസി വഴി ഈ ടിക്കറ്റ് എടുത്ത യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സേവനം നൽകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നൽകിയ നമ്പറിലേക്ക് ഐആര്‍സിടിസിയിൽ നിന്നും ഓട്ടോമാറ്റിക്കായി സന്ദേശമെത്തും. സന്ദേശത്തിൽ ഐആര്‍സിടിസിയുടെ ഇ-കാറ്ററിങ് വെബ് ലിങ്കും ഉണ്ടായിരിക്കും ഇതുവഴി ഭക്ഷണം ഓർഡർ ചെയ്യാം. അതു കൂടാകെ മറ്റുയാത്രക്കാർക്ക് തങ്ങളുടെ പി.എൻ.ആർ നമ്പർ വഴി +91 8750001323 എന്ന നമ്പറിലേക്കും ഭക്ഷണ ഓര്‍ഡര്‍ അയക്കാം.
പ്രാഥമിക ഘട്ടത്തില്‍ ഏതാനും റൂട്ടുകളില്‍ മാത്രമാണ് വാട്‌സാപ്പ് വഴി ഭക്ഷണ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. യാത്രക്കാരുടെ പ്രതികരണമറിഞ്ഞ ശേഷം പിന്നീട് മറ്റ് റൂട്ടുകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.
ട്രെയിനുകളിൽ നിലവിൽ www.catering.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയും ഫുഡ് ഓണ്‍ ട്രാക്ക് ആപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിന് പുറമെയാണ് വാട്‌സാപ്പ് വഴിയും ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.