2000 മണിക്കൂര്‍ ഇരുന്ന് ശരീരമാസകലം ടാറ്റൂ; ലോക റെക്കോര്‍ഡ് സ്വന്തമാക്കി വൃദ്ധ ദമ്പതികള്‍

ശരീരഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍, ഇതാദ്യമായിരിക്കും ശരീരം മുഴുവന്‍ ടാറ്റൂ ചെയ്യാന്‍ ഒരു ദമ്പതികള്‍ ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂര്‍ ഒറ്റയിരുപ്പില്‍ ഇരുന്ന് ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണിവര്‍. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത ദമ്പതികളുടെ ലോക റെക്കോര്‍ഡാണിവര്‍ സ്വന്തമാക്കിയത്. അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്നുള്ള ചക്ക് ഹെല്‍ംകെയും ഭാര്യ ഷാര്‍ലറ്റ് ഗുട്ടന്‍ബെര്‍ഗുമാണ് ഈ ദമ്പതികള്‍.
ഇവരുടെ ശരീരത്തിന്‍റെ 90 ശതമാനത്തിലധികം ഭാഗവും ടാറ്റുവാല്‍ മൂടപ്പെട്ടാണ് ഇരിക്കുന്നത്. ചക്ക് ഹെല്‍ംകെയ്ക്ക് 81 വയസ്സും ഷാര്‍ലറ്റ് ഗുട്ടന്‍ബര്‍ഗിന് 74 വയസ്സുമാണ് പ്രായം. സഞ്ചരിക്കുന്ന ആര്‍ട് ഗാലറി എന്നാണ് ഇവര്‍ തങ്ങളുടെ ശരീരത്തെ പരസ്പരം വിശേഷിപ്പിക്കുന്നത്. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂകളുള്ള പ്രായമായ ദമ്പതികളുടെ വിഭാഗത്തിലാണ് അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷാര്‍ലറ്റിന്റെ ശരീരത്തില്‍ 98 ശതമാനവും ചക്ക് ഹെല്‍ംകെയുടെ ശരീരത്തില്‍ 97 ശതമാനവും ഭാഗങ്ങളിലാണ് പച്ച കുത്തിയിട്ടുള്ളത്.
തലയില്‍ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന ലോക റെക്കോര്‍ഡും ഷെര്‍ലറ്റിന് സ്വന്തമാണ്. മുഖവും കൈകളുടെ ഒരു ചെറിയ ഭാഗവും മാത്രമാണ് ടാറ്റു ചെയ്യാതെ ഈ ദമ്പതികള്‍ അവശേഷിപ്പിച്ചിട്ടുള്ളത്. 376 ഓളം വ്യത്യസ്ത ചിത്രങ്ങളാണ് ഇവര്‍ ശരീരത്തില്‍ ടാറ്റു ചെയ്തിരിക്കുന്നത്. ഇതില്‍ തലയോട്ടിയുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.