Follow the News Bengaluru channel on WhatsApp

കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്

കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ്. ഹൈഡ്രോളിക് തകരാർ മൂലം എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഇന്നു രാവിലെ 09.44 ന് പറയുന്നയർന്ന വിമാനത്തിനാണ് തകരാറുണ്ടായത്. കോഴിക്കോട് നിന്നും പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പിൻഭാഗം നിലത്തുരയുകയായിരുന്നു. തുടർന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. വിഷയം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു. എന്നാൽ, ഇറങ്ങുന്ന സമയത്ത് വിമാനത്തിൽ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാൽ തന്നെ ഇന്ധനം തീരുന്ന മുറയ്ക്കാണ് ലാൻഡിംഗ് നടത്താൻ നിർദേശം നല്കിയത്. ഒടുവിൽ ആശങ്കയുടെ രണ്ടര മണിക്കൂര്‍ പറക്കലിനൊടുവില്‍, 12. 15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി.

182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്‌. ലാൻഡിംഗിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാന്‍ഡിങ്ങും നിര്‍ത്തിവെച്ചാണ് ലാന്‍ഡിങ്ങിനായി തയ്യാറെടുത്തത്. അതേ സമയം വിമാനത്തിൽ അധികമായുണ്ടായിരുന്ന ഇന്ധനം ആകാശത്ത് വെച്ചുതന്നെ കോവളം ഭാഗത്തെ കടലിൽ ഒഴുക്കികളഞ്ഞിരുന്നു. ലാന്‍ഡിങ്ങിനുള്ള ഇന്ധനം മാത്രമായിരുന്നു വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയാല്‍ അത്യാഹിതം ഒഴിവാക്കാനായിട്ടാണ് ഇങ്ങനെ ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.