റെയിൽവേ ട്രാക്കിൽ നിന്ന് റീൽസ് ഷൂട്ടിംഗ്; ട്രെയിനിടിച്ച് രണ്ട് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
റെയിൽവേ ട്രാക്കിൽ നിന്ന് റീൽസ് ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. കിഴക്കൻ ഡൽഹിയിലെ കാന്തി നഗർ ഫ്ലൈ ഓവറിന് സമീപമാണ് സംഭവം. മൂന്നാം വർഷ ബി. ടെക് വിദ്യാർഥി വൻഷ് ശർമ്മ (23), ബി എ വിദ്യാർഥി മോനു (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.35 ഓടെയാണ് സംഭവം. അപകടമുണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്ഥലത്ത് നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തുവെന്നും അന്വേഷണത്തിൽ മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്നും റെയിൽവേ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരീഷ് എച്ച്.പി. പറഞ്ഞു.
രണ്ട് പേരും റെയിൽവേ ട്രാക്കിൽ നിന്ന് ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. മുൻപും സമാന രീതിയിൽ ഇവർ ചിത്രീകരണം നടത്തിയിട്ടുണ്ട്. ഇതിന്റെ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.