Follow the News Bengaluru channel on WhatsApp

ബി.ജെ.പിയുടെ വിജയസങ്കൽപ്പ രഥയാത്രയ്ക്ക് തുടക്കമായി; രണ്ടാം ഘട്ടം ഇന്ന് ബെളഗാവിയിലെ നന്ദഗുഡിയിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന നേതൃത്വം സംഘടിപ്പിക്കുന്ന വിജയ സങ്കല്‍പ്പരഥയാത്രയ്ക്ക് തുടക്കമായി. ചാമരാജ് നഗറിലുള്ള ആദിവാസി – ഗോത്ര സമുദായങ്ങളുടെ പ്രധാന ആരാധനാ കേന്ദ്രമായ മാലെമഹാദേവേശ്വര ക്ഷേത്രത്തില്‍ വെച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് യാത്ര ഇന്നലെ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ 36000 ത്തിലധികം ആദിവാസി ഗ്രാമങ്ങള്‍ മാതൃകാ ഗ്രാമങ്ങളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി നദ്ദ പറഞ്ഞു. രാജ്യം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുകയാണെന്നും ഗോത്രപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള അര്‍ഹരായവരെ കൈ പിടിച്ചുയര്‍ത്തിയാണ് പ്രധാനമന്ത്രി സമഗ്ര വികസനം സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗം യെദിയൂരപ്പ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി ശോഭ കരന്തലാജെ തുടങ്ങിയവര്‍ പങ്കെടുത്തു.

നാലിടങ്ങളില്‍ നിന്നാരംഭിക്കുന്ന യാത്രയുടെ രണ്ടാമത്തെ യാത്ര ഇന്ന് ബെളഗാവിയിലെ നന്ദഗുഡിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാനാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. മൂന്ന്, നാല് ഘട്ടയാത്രകള്‍ വെള്ളിയാഴ്ച ബീദറിലെ ബസവക കല്ല്യാണ, ബെംഗളൂരു റൂറലിലെ ദേവനഹള്ളിയിലെ അവതി എന്നിവിടങ്ങളില്‍ നിന്നും കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 25 ന് ദാവനഗെരെയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലായി 8000 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.