Follow the News Bengaluru channel on WhatsApp

അമിത് ഷായുടെ കർണാടക സന്ദർശനം ഇന്ന്; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇന്ന് കർണാടകത്തിലെത്തും.

നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് അമിത്ഷാ എത്തുന്നത്. ബീദറിലെ ബസവകല്യാണിലെത്തുന്ന അമിത് ഷാ ബിജെപിയുടെ മൂന്നാമത്തെ വിജയസങ്കല്പയാത്ര ഉദ്ഘാടനംചെയ്യും.

കൂടാതെ ബെംഗളൂരുവിലെ ദേവനഹള്ളിയിൽനിന്ന്‌ പുറപ്പെടുന്ന മറ്റൊരു വിജയസങ്കല്പ യാത്രയുടെ ഉദ്ഘാടനവും നിർവഹിക്കും. ബെംഗളൂരുവിൽ സേഫ് സിറ്റി പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും.

കഴിഞ്ഞ 23-ന് അദ്ദേഹം ബെള്ളാരിയിൽ പാർട്ടിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ബെംഗളൂരുവിലെത്തി പാർട്ടി സംസ്ഥാന നേതാക്കളുമായി ചർച്ചനടത്തിയിരുന്നു.

ഗതാഗത നിയന്ത്രണം

അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചിട്ടുണ്ട്.

ബെള്ളാരി റോഡ്, ഹെബ്ബാൾ ജംഗ്ഷൻ, മേഖ്രി സർക്കിൾ, ദേവനഹള്ളി ഹൈവേ, കെആർ സർക്കിൾ, കാവേരി തീയറ്റർ ജംഗ്ഷൻ, രമണ മഹർഷി റോഡ്, രാജ്ഭവൻ റോഡ്, ഇൻഫെൻട്രി റോഡ്, കബ്ബൺ റോഡ്, നൃപതുംഗ റോഡ്, ക്വീൻസ് റോഡ്, അംബേദ്കർ വീഥി റോഡ്, പോലീസ് കോർണർ, എൻആർ ജംഗ്ഷൻ, ടൗൺ ഹാൾ ജംഗ്ഷൻ, ഗോപാല റോഡ് ജംഗ്ഷൻ, ട്രിനിറ്റി ജംഗ്ഷൻ, ഓൾഡ് എയർപോർട്ട് റോഡ്, ഐഎസ്ആർഒ ജംഗ്ഷൻ എന്നീ റൂട്ടുകളിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് നിയന്ത്രണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.