രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയാതായി റിസര്‍വ് ബാങ്ക്

രാജ്യത്ത് നിലവില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് ആര്‍ബിഐ. വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് 2019-20 മുതല്‍ 2000 രൂപ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയ കാര്യം വെളിപ്പെടുത്തിയത്. നോട്ടുകള്‍ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും റിസര്‍ബാങ്ക് വ്യക്തമാക്കുന്നു. അതേസമയം 100 200 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു.

2021-22 കാലയളവില്‍ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാന്‍ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 – 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2370 രൂപയും 1000 , 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2290 രൂപയും, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 3530 രൂപയും വേണ്ടിവന്നുവെന്നും റിസര്‍വ്ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ 3,542.991 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

2017-2018ല്‍ നോട്ടിന്‍റെ അച്ചടി 111.507 ദശലക്ഷം നോട്ടുകളായി കുറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 46.690 ദശലക്ഷം നോട്ടുകള്‍ മാത്രമാണ് ആര്‍ബിഐ അച്ചടിച്ചത്. 2018 മാര്‍ച്ച്‌ വരെ, 2,000 രൂപയുടെ 3,363 ദശലക്ഷം നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു, ഇത് മൊത്തം കറന്‍സിയുടെ 3.3 ശതമാനമാണ്. 2019 ആയപ്പോഴേക്കും ഇത് 3,291 ദശലക്ഷമായി കുറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.