Follow the News Bengaluru channel on WhatsApp

കർണാടക മുൻ ഡിസിസി പ്രസിഡന്റ്‌ രാജി വെച്ചു

ബെംഗളൂരു: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കർണാടകയിലെ ശിവമോഗ ജില്ല മുന്‍ ഡിസിസി പ്രസിഡന്റ് ശ്രീനിവാസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു.

മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും സാഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്നും രാജിക്ക് പിന്നാലെ ശ്രീനിവാസ് വ്യക്തമാക്കി. കഴിഞ്ഞ 38 വർഷമായി താൻ പാർട്ടിക്കൊപ്പമാണ്, പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി രാപ്പകല്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നുവെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ശ്രീനിവാസ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനാവാനും അവസരം ലഭിച്ചു. എന്നാൽ പെട്ടെന്ന് ഒരു കാരണവുമില്ലാതെ രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടു.

പണവും അധികാരവുമില്ലാത്തവർക്ക് പാർട്ടിയിൽ ഭാവിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നും അതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് പണമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.