Follow the News Bengaluru channel on WhatsApp

കെആർ പുരം – വൈറ്റ്ഫീൽഡ് മെട്രോ പാതയുടെ ഉദ്ഘാടനം 25ന്

ബെംഗളൂരു: ഏറെ നാളായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ കെആർ പുരം – വൈറ്റ്ഫീൽഡ് മെട്രോ പാതയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച്‌ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

വൈറ്റ്ഫീൽഡ്, ചന്നസാന്ദ്ര, കടുഗോഡി (ട്രീ പാർക്ക്), പട്ടണ്ടൂർ അഗ്രഹാര (ഐടിപിബി), ശ്രീ സത്യസായി ആശുപത്രി, നല്ലൂർഹള്ളി, കുന്ദലഹള്ളി, സീതാറാം പാല്യ, ഹൂഡി ജംഗ്ഷൻ, ഗുരുദാചാർപാളയ, മഹാദേവപുര (സിംഗയ്യനപാളയ), കെആർ പുരം എന്നിവയാണ് ഈ റൂട്ടിലെ സ്റ്റേഷനുകൾ.

ഈ പാതയിലെ എല്ലാ സ്റ്റേഷനുകളും കാൽനടയാത്രക്കാർക്ക് റോഡ് ക്രോസിംഗിനായി ഫുട് ഓവർ ബ്രിഡ്ജുകളായി ഉപയോഗിക്കാവന്നതാണ്. ഈ മെട്രോ പാതയിൽ മെട്രോ സേഫ്റ്റി കമ്മിഷണർ നിർദേശിച്ച പ്രവൃത്തികൾ പൂർത്തീകരിച്ചതായി അടുത്തിടെ ബിഎംആർസിഎൽ അധികൃതർ അറിയിച്ചിരുന്നു. കൂടാതെ വാണിജ്യ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അഞ്ചുമെട്രോ ട്രെയിനുകൾ ഈ പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നു. തുടർന്നാണ് പാത പ്രവർത്തനയോഗ്യമാണെന്നും ഉടൻ ജനങ്ങൾക്കായി തുറക്കാൻ സാധിക്കുമെന്നും ബിഎംആർസിഎൽ അറിയിച്ചത്.

പാത പൊതുജനങ്ങൾക്കുവേണ്ടി തുറന്നുകൊടുക്കാൻ പൂർണസജ്ജമായതായി അധികൃതർ അറിയിച്ചു. നേരത്തേ 15-നുശേഷം പാതയിലൂടെയുള്ള സർവീസ് തുടങ്ങുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നു.

12 മിനുറ്റ് ഇടവേളയിലാണ് പാതയിലൂടെ മെട്രോ ട്രെയിൻ സർവീസുകളുണ്ടാകുക. കെആർ പുരത്തു നിന്ന് വൈറ്റ്ഫീൽഡിലേക്ക് 24 മിനിറ്റിനുള്ളിൽ എത്താൻ കഴിയും. ഇതിനോടകം അഞ്ചു മെട്രോ ട്രെയിനുകൾ സർവീസിനായി കെആർ പുരത്ത് എത്തിച്ചിട്ടുണ്ട്.

മെട്രോ സർവീസ് തുടങ്ങിക്കഴിഞ്ഞാൽ പാതയിൽ ഉൾപ്പെടുന്ന മുഴുവൻ സ്റ്റേഷനുകളിൽ നിന്നും സമീപപ്രദേശങ്ങളിലേക്ക് ബിഎംടിസി ഫീഡർ സർവീസുകളും നടത്തും. ഇതിനായി ബിഎംആർസിഎൽ ബിഎംടിസിയുമായി കരാറിലെത്തിയിരുന്നു. സൈക്കിൾ വാടകയ്ക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളിൽ സജ്ജീകരിക്കുമെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.