കെആർ പുരം – വൈറ്റ്ഫീൽഡ് മെട്രോ പാതയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി; ഒപ്പം മെട്രോയിൽ ഒരു യാത്ര
ബെംഗളൂരു: ബെംഗളൂരുവിൽ കെആർ പുരം – വൈറ്റ്ഫീൽഡ് മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മെട്രോ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കൊപ്പം മോദി മെട്രോ യാത്ര നടത്തുകയും ചെയ്തു. കെആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 13.71 കിലോമീറ്റര്‍ വരെയാണ് പുതിയ മെട്രോ ലൈന്‍.
4,249 കോടി രൂപയാണ് പുതിയ പാതയുടെ നിര്‍മ്മാണ ചെലവ്. കെആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 12 സ്റ്റേഷനുകളാണ് ഉള്ളത്. കര്‍ണാടക ഗവര്‍ണറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വൈറ്റ്ഫീൽഡ് മെട്രോ യാഥാര്‍ഥ്യമായതോടെ ഈ റൂട്ടിലെ യാത്രകുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് ബിഎംആര്‍സിഎല്ലിന്റെ കണക്കൂകൂട്ടല്‍. പാതയില്‍ ഒട്ടേറെ ടെക്പാര്‍ക്കുകളും ബഹുരാഷ്ട്ര കമ്പനികളും ഉള്ളതിനാല്‍ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ഇന്ന് രാവിലെ 7ന് ആരംഭിക്കും. രാത്രി 11 വരെയാണ് സര്‍വീസ്. തിങ്കള്‍ മുതല്‍ രാവിലെ 5 മുതല്‍ രാത്രി 11 വരെ സര്‍വീസ് നടത്തും. 10 മിനിറ്റ് ഇടവേളയില്‍ 7 ട്രെയിനുകളാണ് ഇരുവശങ്ങളിലേക്കും സര്‍വീസ് നടത്തുക.
PM #NarendraModi on Saturday inaugurated the much-awaited Whitefield (Kadugodi) to Krishnarajapuram (KR Puram) metro line in #Bengaluru, built at a cost of Rs 4,249 crore. pic.twitter.com/cFkaCxAMZi
— Atulkrishan (@iAtulKrishan) March 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.