Follow the News Bengaluru channel on WhatsApp

ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ വാങ്കുവിളിച്ച നടപടിക്കെതിരെ പ്രതിഷേധവുമായി ഹൈന്ദവസംഘടനകൾ

ബെംഗളൂരു: കർണാടക മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ശിവമോ​ഗ ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിൽ വാങ്കുവിളിച്ച നടപടിക്കെതിരെ ഹൈന്ദവ സംഘടനകൾ. ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പ്രവർത്തകർ ആണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

ശിവമോഗ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് പരിസരം സംഘടന പ്രവർത്തകർ ഗോമൂത്രം തളിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരായുള്ള പ്രതിഷേധത്തിന്റെ ഭാ​ഗമായി യുവാവ് വാങ്ക് വിളിച്ചത് വലിയ വിവാദമായിരുന്നു.

ഇന്ത്യൻ ഭരണഘടനയനുസരിച്ച്, ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പുണ്യസ്ഥലമാണെന്നും നൂറുകണക്കിന് ആളുകൾ ഓഫീസ് സന്ദർശിക്കാറുണ്ടെന്നും ബജ്‌റംഗ്ദളും വിഎച്ച്പി അംഗങ്ങളും പറഞ്ഞു. എല്ലാ മതസ്ഥർക്കും അവിടെ പ്രതിഷേധം സംഘടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതിഷേധത്തിനിടെ ബോധപൂർവം വാങ്കുവിളിച്ചെന്നും അവർ ആരോപിച്ചു. നിരോധിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇവർക്കെതിരെ സംസ്ഥാന സർക്കാരും പോലീസും നടപടിയെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

വാങ്ക് വിളിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുമായി ഈശ്വരപ്പ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. വാങ്ക് വിളി പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികൾക്കും വൃദ്ധർക്കും ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കും ശല്യമാണെന്നും വാങ്ക് വിളി തടയാനുള്ള വേണ്ട നിയമനടപടിയെടുക്കുമെന്ന് ഈശ്വരപ്പ ആവശ്യപ്പെട്ടിരുന്നു. കർണാടക സർക്കാർ ഗോവധ നിരോധനം, മുത്തലാഖ് നിരോധനം, മതപരിവ‍‍ർത്തന നിരോധന നിയമങ്ങൾ കൊണ്ടുവന്നത് പോലെ വാങ്ക് വിളിക്കെതിരെയും നിയമനടപടിയുണ്ടാക്കണമെന്നും മുൻ മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേയെന്നുമായിരുന്നു ഈശ്വരപ്പ ഉന്നയിച്ച ചോദ്യം. പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളിയുയർന്നതോടെയാണ് ഇത്തരമൊരു വിവാദ പരാമര്‍ശം ഈശ്വരപ്പ നടത്തിയത്.

നേരത്തെയും വിവാദ പരാമർശം നടത്തി പുലിവാല് പിടിച്ച രാഷ്ട്രീയ നേതാവാണ് ഈശ്വരപ്പ. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പൊതു അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് 2005 ജൂലൈയിൽ സുപ്രീം കോടതി നിരോധിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.