Follow the News Bengaluru channel on WhatsApp

127 സീറ്റുകൾ വരെ നേടി കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സിവോട്ടർ അഭിപ്രായ സർവേ. 224 മണ്ഡലങ്ങളുള്ള കർണാടകയിൽ 115 മുതൽ 127 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബി.ജെ.പി 68 മുതൽ 80 സീറ്റുകളും ജെ.ഡി.എസ് 23 മുതൽ 35 വരെ സീറ്റുകൾ നേടുമെന്നും സർവേ  പറയുന്നു. മറ്റു കക്ഷികൾ രണ്ട് സീറ്റെങ്കിലും നേടും.

കർണാടകയുടെ എല്ലാ മേഖലകളിലും കോൺഗ്രസിന് മുൻതൂക്കമുണ്ടാകും. തീരദേശ മേഖലയിൽ ബി.ജെ.പിക്ക് 46% വോട്ട് വിഹിതം സ്വന്തമാക്കുമെങ്കിലും 41% വോട്ട് വിഹിതം നേടുന്ന കോൺഗ്രസ് കൂടുതൽ സീറ്റുകൾ സ്വന്തമാക്കും.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് സർവേയിൽ കൂടുതൽ ആളുകൾ പറയുന്നത്. രണ്ടാമത് നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മൂന്നാമതായി ജെ.ഡി.എസ് നേതാവ് എച്ച്. ഡി. കുമാരസ്വാമിയുമാണ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായേക്കും എന്ന് അഭിപ്രായപ്പെട്ടത് 3.2% പേർ മാത്രമാണ്.

മതധ്രുവീകരണം, കാവേരി നദീജല തര്‍ക്കം, ഹിജാബ് വിവാദം എന്നിവ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാവുമെന്നാണ് ജനങ്ങളുടെ പ്രതികരണം.

അതേ സമയം സീ ന്യൂസ് നടത്തിയ അഭിപ്രായ സർവേയിൽ ഇത്തവണ സംസ്ഥാനത്ത്  ബി.ജെ.പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നാണ് പറയുന്നത്. 96 മുതൽ 106 സീറ്റുകൾ ബി.ജെ.പിയും 88 മുതൽ 98 വരെയുള്ള സീറ്റുകൾ കോൺഗ്രസും 23 മുതൽ 33 വരെയുള്ള സീറ്റുകൾ ജെ.ഡി.എസും നേടുമെന്ന് സർവേ പറയുന്നു. മറ്റുള്ളവർക്ക് 2 മുതൽ 7 വരെ സീറ്റുകൾ ലഭിക്കും.

മേയ് 10നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 13ന് നടക്കും. നിലവില്‍ 224 അംഗ നിയമസഭയില്‍ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75ഉം ജെഡിഎസിന് 28ഉം. കോണ്‍ഗ്രസ് 124ഉം ജെഡിഎസ് 93ഉം സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.