Follow the News Bengaluru channel on WhatsApp

വീട്ടിനുള്ളിൽ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വന്‍ സ്‌ഫോടനം; നാലു മരണം

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അഭിഷേക്(20), റയീസ് (40), അഹദ് (05), വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടന്ന വീട്ടില്‍ ഇവര്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. കോട്വാലി നഗര്‍ ഏരിയയിലെ നയാഗോണിലെ വയലുകള്‍ക്ക് നടുവില്‍ നിര്‍മ്മിച്ച വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഗ്യാസ് സിലിണ്ടറാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസും ഫയര്‍ഫോഴ്സും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും പോലിസിനെ സഹായിക്കുന്നുണ്ട്. നാല് മൃതദേഹങ്ങളാണ് ഇതുവരെ പോലീസ് കണ്ടെടുത്തത്. സ്ഥലത്തു നിന്ന് സിലിണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ്, ജില്ലാ ഭരണകൂടം, അഗ്‌നിശമന സേന, സിഎംഒ ടീമുകള്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് യൂനിറ്റും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.