Follow the News Bengaluru channel on WhatsApp

വിമാനത്തിനുള്ളില്‍ വച്ച്‌ 24കാരിയായ ക്യാബിന്‍ ക്രൂവിനെ പീഡിപ്പിച്ചെന്ന് പരാതി: യാത്രക്കാരനെ അറസ്റ്റ് ചെയ്തു

വിമാനത്തിനുള്ളില്‍ വച്ച്‌ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 24കാരിയായ ക്യാബിന്‍ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 63കാരനായ സ്വീഡിഷ് പൗരനായ എറിക് ഹരാള്‍ഡ് എന്ന യാത്രക്കാരനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിനുള്ളില്‍ വച്ച്‌ മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയ ഇയാള്‍ സഹയാത്രികരെ ആക്രമിക്കുകയും, വിമാനത്തിനുള്ളില്‍ വച്ച്‌ ബഹളം ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

വിമാനത്തിനുള്ളില്‍ വച്ച്‌ ഭക്ഷണം വിളമ്പുമ്പോഴാണ് ഇയാള്‍ എയര്‍ ഹോസ്റ്റസിനോട് ആദ്യം അപമര്യാദയായി പെരുമാറുന്നത്. പിന്നീട് മറ്റൊരു ഭക്ഷണം വാങ്ങിയ ശേഷം, പണം വാങ്ങുന്നതിനായി എയര്‍ ഹോസ്റ്റസ് പിഒഎസ് മെഷീനുമായി എത്തി. തുടര്‍ന്ന് കാര്‍ഡ് സൈ്വപ്പ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ എയര്‍ ഹോസ്റ്റസിന്റെ കയ്യില്‍ കയറി പിടിച്ചു. ഇതിനെതിരെ പ്രതികരിച്ചതോടെ ഇയാള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ ശേഷം മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇവര്‍ ബഹളം വച്ചതോടെ ഇയാള്‍ സീറ്റിലേക്ക് മടങ്ങിയെങ്കിലും അവിടെ ചെന്നിരുന്ന ശേഷം ജീവനക്കാരേയും മറ്റ് യാത്രക്കാരേയും അസഭ്യം പറയുകയുമായിരുന്നു. എയര്‍ ഹോസ്റ്റസ് ഈ സംഭവം ഉടനെ തന്നെ ഫ്‌ളൈറ്റ് ക്യാപ്റ്റനെ അറിയിച്ചു. ഇതോടെ വിമാനം മുംബൈയില്‍ എത്തിയ ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.