നേരിയ ആശ്വാസം; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു
പുതിയ സാമ്പത്തിക വാര്‍ഷാരംഭത്തില്‍ 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 92 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം 350 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്. 2034 രൂപയാണ് കൊച്ചിയില്‍ 19 കിലോ പാചകവാതക സിലിണ്ടറിന്റെ നിലവിലെ വില. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി വിലയില്‍ കുറവില്ല.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ മാറ്റം വരുന്നത്. ജനുവരി ഒന്നിന് ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ ഉയര്‍ത്തിയിരുന്നു. പിന്നാലെ മാര്‍ച്ച് ഒന്നിനും വാണിജ്യ സിലിണ്ടര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏപ്രില്‍ ഒന്നിന് വിലക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്നിനാണ് അവസാനം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത്. 91.50 രൂപയായിരുന്നു അന്ന് കുറച്ചത്. ഓഗസ്റ്റില്‍ 36 രൂപയും ജൂലായില്‍ 8.5 രൂപയും കുറവ് വരുത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.