നടി മാളവിക കൃഷ്ണദാസ് വിവാഹിതയായി: വരന്‍ തേജസ് ജ്യോതി

നര്‍ത്തകി, നടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ മാളവിക കൃഷ്ണദാസ് വിവാഹിതയായി. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ മാളവികയുടെ സഹ മത്സരാര്‍ത്ഥിയായി എത്തിയ തേജസ് ജ്യോതിയാണ് വരന്‍. കൊച്ചി എളമക്കര ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്.
അമൃത ടി വിയില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ ഡാന്‍സറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാന്‍സ് ഡാന്‍സ്, നായിക നായകന്‍ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഡാന്‍സിങ്ങ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ മാളവിക മത്സരിച്ചിരുന്നു. സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും മാളവികയായിരുന്നു. അവതാരകയായും മാളവിക ശ്രദ്ധ നേടിയിട്ടുണ്ട്.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകന്‍ എന്ന അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയില്‍ വച്ചാണ് മാളവികയും തേജസും പരിചയപ്പെടുന്നത്. തുടര്‍ന്ന് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘തട്ടിന്‍പുറത്ത് അച്ചുതന്‍’ എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മാളവികയും തേജസും വ്യക്തമാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.