ഹിന്ദുജ ഗ്രൂപ് ചെയർമാൻ എസ്.പി. ഹിന്ദുജ അന്തരിച്ചു

ലണ്ടന്‍: പ്രമുഖ വ്യവസായിയും ഹിന്ദുജ ഗ്രൂപ്പ് ചെയർമാനുമായ എസ്.പി ഹിന്ദുജ അന്തരിച്ചു. 87 വയസായിരുന്നു. ചികിത്സക്കിടെ ലണ്ടനിലായിരുന്നു അന്ത്യം. ഡിമൻഷ്യ ബാധിതനായി കുറച്ചു നാളായി ചികിത്സയിലായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ ഗ്രൂപ് സ്ഥാപകനായ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി. ഹിന്ദുജ. ഗോപിചന്ദ് പി. ഹിന്ദുജ, പ്രകാശ് പി. ഹിന്ദുജ, അശോക് പി. ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ.

1935 നവംബർ 28നായിരുന്നു എസ് പി ഹിന്ദുജയുടെ ജനനം. ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യു എസ് ഡോളറാണ് നിലവിൽ ഹിന്ദുജ ഗ്രൂപ്പിൻറെ ആസ്തി. ബാങ്കിങ്, കെമിക്കല്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിച്ചു കിടക്കുന്നത്. രണ്ടുലക്ഷത്തില്‍ അധികംപേര്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.