യുണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ടം; ജയിച്ച പെണ്‍കുട്ടിയ്‌ക്ക് പകരം സംഘടന നേതാവിനെ നാമനിര്‍ദ്ദേശം ചെയ്തു

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ ആള്‍മാറാട്ടം നടത്തിയെന്ന് പരാതി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിയ്‌ക്ക് പകരം സംഘടനാ നേതാവായ ആണ്‍കുട്ടിയെ നാമനിര്‍ദ്ദേശം ചെയ്ത് എസ്‌എഫ്‌ഐ. സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി നേതാവിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ആരോപണം.
കെ.എസ്.യുവാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വിവാദമായതോടെ സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം സംഘടനാ നേതാവായ ആണ്‍കുട്ടിയുടെ പേരാണ് നല്‍കിയത്.
കോളജിലെ ബിഎസ് സി ഒന്നാം വര്‍ഷ വിദ്യാര്‍ഥി എ വിശാഖിന്റെ പേരാണ് അനയ്ക്ക് പകരം നല്‍കിയത്. എസ് എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സര്‍വകലാശാല ചെയര്‍മാന്‍ ആക്കുക ലക്ഷ്യമിട്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. സിപിഎമ്മിലെയും എസ്‌എഫ്‌ഐയിലേയും ചില നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. 26 നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.