Follow the News Bengaluru channel on WhatsApp

കര്‍ണാടക നിയമസഭ സ്പീക്കർ: യു ടി ഖാദര്‍ പത്രിക സമർപ്പിച്ചു, തിരഞ്ഞെടുപ്പ് നാളെ

ബെംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിനായി മലയാളിയും മംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയുമായ യു ടി ഖാദര്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. കർണാടക വിധാൻ സൗധയിലെത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മന്ത്രി ബി. സെഡ് സമീർ അഹമ്മദ് ഖാൻ, മറ്റു പാർട്ടി നേതാക്കൾ തുടങ്ങിയവർ പത്രികാ സമർപ്പണ വേളയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

53കാരനായ ഖാദര്‍ നേരത്തേ നിയമസഭയില്‍ ഉപ പ്രതിപക്ഷ നേതാവായും സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയായും  ചുമതലയേറ്റിട്ടുണ്ട്. 2007ൽ ഉള്ളാൾ മണ്ഡലത്തിൽ (ഇപ്പോൾ മംഗളൂരു) നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ പിതാവും എം.എൽ.എയുമായിരുന്ന യു.ടി. ഫരീദിൻ്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പായിരുന്നു അത്. 2017-ൽ സിദ്ധരാമയ്യ സർക്കാറിൽ ആരോഗ്യ മന്ത്രിയായി. പിന്നീട് സിവിൽ സപ്ലൈസ് വകുപ്പും ഏറ്റെടുത്തു.

നാളെയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേ സമയം ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷമുള്ളതിനാൽ യു ടി ഖാദർ ജയിക്കുമെന്ന് ഉറപ്പാണ്. സ്പീക്കർ പദവിയിലേക്ക് ഖാദർ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറും ആദ്യ മുസ്ലിം സ്പീക്കറുമാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.