Follow the News Bengaluru channel on WhatsApp

മുഖ്യമന്ത്രിപദം; പരസ്യമായി അഭിപ്രായങ്ങൾ പറയരുതെന്ന് നേതാക്കൾക്ക് നിർദേശവുമായി കോൺഗ്രസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പരസ്യമായി അഭിപ്രായങ്ങൾ പറയുന്നത് ഒഴിവാക്കണമെന്ന് നേതാക്കൾക്ക് നിർദേശവുമായി കോൺഗ്രസ്. പുതിയ സർക്കാറിന്റെ അധികാരം പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾക്ക് വഴിവെക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നാണ് നേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടേതാണ് നിർദേശം.

നിലവിൽ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയെയും തുടർന്നുള്ള രണ്ടരകൊല്ലം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഇത് സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പക്ഷത്ത് നിന്നുള്ള പ്രമുഖനും നിലവിലെ ക്യാബിനെറ്റ് മന്ത്രിയുമായ എം.ബീ പാട്ടീൽ നടത്തിയ പ്രസ്താവന പാർട്ടിയിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ ഭരിക്കുമെന്നും മറ്റാർക്കും മുഖ്യമന്ത്രി സ്ഥാനം നൽകില്ലെന്നുമായിരുന്നു പാട്ടീലിന്റെ പ്രസ്താവന.

ഇതിനെതിരെ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് രംഗത്ത് വന്നതോടെ സംഭവം കൂടുതൽ വിവാദം സൃഷ്ടിച്ചിരുന്നി. പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഡൽഹിയിലാണുള്ളത്. എന്നാൽ ഇതിനിടയിൽ ഇരുപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.