Follow the News Bengaluru channel on WhatsApp

ഹോട്ടലുടമയുടെ കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹോട്ടല്‍ ഉടമയായ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ദിഖിന്റെ കാര്‍ കണ്ടെത്തി. തിരൂര്‍ സ്വദേശിയായ മേച്ചേരി സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഹോണ്ട സിറ്റി കാര്‍ ചെറുതുരുത്തിയിലാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം കൊണ്ടുപോയത് ഈ കാറിലായിരുന്നു.

മൃതദേഹം ട്രോളി ബാഗുകളിലാക്കിയ ശേഷം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ച്‌ പിന്നീട് ചെറുതുരുത്തിയിലെത്തിയ പ്രതികള്‍ കാര്‍ ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പിന്നീട് ട്രെയിന്‍ മാര്‍ഗമാണ് ചെന്നൈയിലേക്ക് പോയതെന്നും കരുതുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ആണ് കൊല്ലപ്പെട്ട സിദ്ദിഖ് ഹോട്ടല്‍ നടത്തുന്നത്. ഷിബിലി(22), ഫര്‍ഹാന (18) എന്നീ പ്രതികളെ പിടികൂടിയത് ചെന്നെയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കൂടെ സഹായത്തോടെയാണെന്ന് എസ്.പി പറഞ്ഞു.

കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് കരുതുന്നത്. കേസില്‍ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. മേയ് 19-ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മേയ് 19-ന് വൈകിട്ട് 3.09-നും 3.11-നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കയറ്റി കൊണ്ടുപോയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പുറത്തു നിര്‍ത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാഗുകള്‍ കൊണ്ടു വെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. തുടര്‍ന്ന് കാറില്‍ ഇവര്‍ പോകുന്നതായും കാണാം.

അതേസമയം, പ്രതികള്‍ക്കൊപ്പം കോഴിക്കോട്ട് ഹോട്ടലില്‍ സിദ്ദിഖ് മുറിയെടുത്തത് എന്തിനെന്നതടക്കമുള്ള വിഷയങ്ങളില്‍ ദുരൂഹത തുടരുകയാണ്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖി (58)നെ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഈ മാസം 18 നാണ് തിരൂര്‍ സ്വദേശിയായ സിദ്ധീഖ് ഒടുവില്‍ വീട്ടില്‍ നിന്ന് പോയത്. അന്ന് വൈകീട്ട് മുതല്‍ ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ പണം പിൻവലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.