ഇന്ദിരാ കാന്റീനുകളിലെ പ്രഭാതഭക്ഷണ മെനു പുതുക്കുന്നു

ബെംഗളൂരു: ഇന്ദിരാ കാന്റീനുകളെ പുനരുജ്ജീവിപ്പിക്കുമെന്ന സിദ്ധരാമയ്യ സർക്കാറിൻ്റെ സർക്കാറിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രഭാതഭക്ഷണ മെനു പുതുക്കാനുള്ള തീരുമാനവുമായി ബിബിഎംപി. പൊതുജനങ്ങളുടെ ആരോഗ്യത്തിനു കൂടുതൽ ശ്രദ്ധ നൽകുന്നതാണ് ഇന്ദിരാ കാൻ്റീനുകളിൽ നടപ്പാക്കുന്ന പുതിയ മെനു എന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഉപ്പുമാവ്, കേസരി ബാത്ത്, ബിസിബെലെ ബാത്ത്, പൊങ്കൽ, ഇഡ്ഡലി തുടങ്ങിയവ പ്രഭാതഭക്ഷണത്തില്‍ നല്‍കുമെന്നും ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ.കെ.വി ത്രിലോക് ചന്ദ്ര അറിയിച്ചു.

ഭക്ഷണത്തിന്റെ അളവ്, വിലയുടെ വിശദാംശങ്ങൾ, ബിബിഎംപിയുടെ ടെൻഡർ അനുമതി എന്നിവയും മറ്റ് വിശദാംശങ്ങളും സർക്കാരിന് അയയ്ക്കും. സർക്കാർ അനുമതി ലഭിച്ചാൽ പുതിയ മെനു എത്രയും വേഗം നൽകി തുടങ്ങുമെന്ന് ത്രിലോക് ചന്ദ്ര പറഞ്ഞു.

ബിബിഎംപി പരിധിയിലെ 175 ഇന്ദിരാ കാന്റീനുകളിൽ 163 എണ്ണം പ്രവർത്തനക്ഷമമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആർആർ നഗർ സോണിലെ ആറും സൗത്ത് സോണിലെ മൂന്നും കാന്റീനുകൾ പ്രവർത്തനക്ഷമമല്ല. ഇന്ദിരാ കാന്റീനുകളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സോണൽ കമ്മീഷണർമാരും ആരോഗ്യ ഉദ്യോഗസ്ഥരോടും നിർദേശിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.