അമിതമായി വോഡ്ക കുടിച്ചു; മദ്യപാന ചലഞ്ചിന് പിന്നാലെ വ്ളോഗര്‍ മരണപ്പെട്ടു
മദ്യപാന ചലഞ്ചിന്റെ ഭാഗമായി ഒറ്റയിരിപ്പിന് ഏഴ് കുപ്പി മദ്യം കുടിച്ച വ്ളോഗര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടു. ചൈനയിലാണ് സംഭവം. സാന്‍കിയാംഗേ (34) എന്നറിയപ്പെടുന്ന വ്ളോഗര്‍ ആണ് ഒരു ഓണ്‍ലൈന്‍ ചലഞ്ചിന്റെ ഭാഗമായാണ് ലൈവായി ഏഴ് കുപ്പി മദ്യം കുടിച്ചത്. ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന’ ബൈജിയു മദ്യം ഏഴ് കുപ്പി കുടിച്ച് 12 മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചത്.
പികെ ചലഞ്ചിന്റെ ഭാഗമായാണ് ഇയാള്‍ ഇത്രയധികം മദ്യം കഴിച്ചത്. മുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ഇയാളെ വീട്ടുകാര്‍ കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ബൈജിയു മദ്യത്തില്‍ 30 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്ളത്. ചൈനയിലെ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഡൗയിനിലാണ് ഇദ്ദേഹം ലൈവ് സ്ട്രീമിങ് നടത്തിയത്. മദ്യപിക്കുന്ന വിഡിയോ അപ്ലോഡ് ചെയ്തതിനെത്തുടര്‍ന്ന് സാന്കിയാംഗേയെ മുന്‍പ് ഇതേ പ്ലാറ്റ്ഫോം ബാന്‍ ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ പുതിയ അക്കൗണ്ടുണ്ടാക്കിയാണ് ഇയാള്‍ ലൈവ് ചലഞ്ചില്‍ പങ്കെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.