Follow the News Bengaluru channel on WhatsApp

ആശുപത്രികളിലെ ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട കേസുകളിൽ അടിയന്തിര നടപടിയെടുക്കുമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിൽ ആശുപത്രികളിൽ ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ അശ്രദ്ധയെ തുടർന്നുള്ള അപകട കേസുകൾ ഗൗരവമായി കാണുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. എല്ലാ ആശുപത്രികളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള പുതിയ രീതി വികസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ അശ്രദ്ധകൾ ഒരുകാരണവശാലും അനുവദിക്കില്ല. ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക ഇൻസ്പെക്ഷൻ്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഈ വർഷം മാത്രം പത്തിലധികം ചികിത്സ പിഴവുകൾ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് ഓഫീസർമാർക്കും പെർഫോമൻസ് അനാലിസിസ് ചെയ്യാനുള്ള സംവിധാനം ആവശ്യമാണെന്നും സ്ഥലംമാറ്റം ഇതിന്റെ അടിസ്ഥാനത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്ത് കമ്മീഷണർ ഡി രൺദീപ്, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ. നവീൻ ഭട്ട് എന്നിവരെയാണ് ഈ സംവിധാനം വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയത്.

മുൻ സർക്കാരിന്റെ ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ്, കോക്ലിയർ ഇംപ്ലാന്റ് സ്കീം എന്നിവയുൾപ്പെടെ വിവിധ പദ്ധതികളുടെ സ്ഥിതിയെക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം വിപുലീകരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്ന് റാവു അറിയിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കുള്ള സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനുള്ള ശുചി പദ്ധതി പുനരാരംഭിക്കുമെന്നും റാവു വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.