Follow the News Bengaluru channel on WhatsApp

സന്തോഷ വാർത്തയുമായി റെയിൽവേ; ട്രെയിൻ യാത്രക്കാർക്ക് ഇനി ക്യാൻസൽ ചെയ്യാതെ ടിക്കറ്റിൽ മാറ്റങ്ങൾ വരുത്താം

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വെ. ഇനി ടിക്കറ്റ് റദ്ദാക്കാതെ തന്നെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതികളിൽ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു.

ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ യാത്ര തീയതികളില്‍ മാറ്റം വന്നാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പുതിയ ടിക്കറ്റ് എടുക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് ക്യാന്‍സലേഷന്‍ ചാര്‍ജെന്ന രീതിയില്‍ പണവും നഷ്ടമാകാറുണ്ട്. നിലവിലുള്ള പുതിയ സംവിധാനത്തിൽ ഇങ്ങനെയുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ തന്നെ യാത്ര സമയം മാറ്റാന്‍ സാധിക്കും.

ഇതിനായി ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ സ്ഥിരീകരിച്ച ടിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. ടിക്കറ്റ് സമര്‍പ്പിച്ച ശേഷം പുതിയ യാത്ര തീയതിക്ക് അപേക്ഷിക്കണം. ഇതുകൂടാതെ ആവശ്യമെങ്കില്‍ ടിക്കറ്റ് മറ്റു ക്ലാസിലേക്ക് മാറ്റാനും സാധിക്കും.

തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. ഇതിനർത്ഥം ഇത് സൗജന്യമല്ല എന്ന് കൂടിയാണ്. എന്ന  ബുക്ക്‌ ചെയ്ത ക്ലാസ് മാറ്റുകയാണെങ്കില്‍ അതിന് ആവശ്യമായ നിരക്ക് നല്‍കേണ്ടി വരും. ഉയര്‍ന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായി അതനുസരിച്ചുള്ള നിരക്ക് നൽകേണ്ടി വരും.

ഇതിന് പുറമെ ഓൺലൈനിൽ റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഐആർസിടിസി തന്നെ ഇൻഷുറൻസ് ഓപ്ഷൻ മുന്നോട്ടുവെക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെറും 35 പൈസ കൂടി നൽകിയാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി ഉറപ്പാക്കാനാകും. എന്നാൽ ഐആർസിടിസി വഴി ടിക്കറ്റ് എടുക്കുന്നവർക്കാണ് ഇത് ലഭ്യമാകുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.