Follow the News Bengaluru channel on WhatsApp

പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകടുവ ചത്തു

ബെംഗളൂരു: പിലിക്കുള ബയോളജിക്കൽ പാർക്കിൽ ആൺകടുവയുമായുള്ള ആക്രമണത്തിൽ പരിക്കേറ്റ 15 വയസ്സുള്ള നേത്രാവതി എന്ന പെൺകടുവ ചത്തു. ജൂൺ 4ന് ആറ് വയസ്സുള്ള ആൺ കടുവ രേവയുമായുണ്ടായ പോരാട്ടത്തിൽ നേത്രാവതിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നേത്രാവതി ചികിത്സയിലായിരുന്നു. എന്നാൽ കടുവ ഇന്നലെ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്ന് പാർക്ക് ഡയറക്ടർ എച്ച്. ജെ. ഭണ്ഡാരി പറഞ്ഞു.

കടുവയുടെ ആന്തരികാവയവങ്ങൾ ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലേക്ക് അയച്ചിട്ടുണ്ടെന്ന് ഭണ്ഡാരി പറഞ്ഞു. പിലിക്കുള ബയോളജിക്കൽ പാർക്കിലാണ് നേത്രാവതി ജനിച്ചത്. ആക്രമണത്തിൽ രേവയ്ക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്. നിലവിൽ എട്ട് കടുവകളാണ് പിലിക്കുള ബയോളജിക്കൽ പാർക്കിലുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.