Follow the News Bengaluru channel on WhatsApp

ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്, കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല; വികാരാധീനനായി ദുല്‍ഖര്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുല്‍ഖര്‍, പാൻ ഇന്ത്യൻ ലെവലില്‍ തന്റേതായ സ്ഥാനം പടുത്തുയര്‍ത്തിയ വ്യക്തിയാണ്. എന്നാൽ ഇപ്പോഴിതാ താരം ഇൻസറ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ കണ്ട ആശങ്കയിലാണ് ആരാധകര്‍. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ വിഡിയോ പങ്കുവെച്ചത്.

വിഡിയോ ദുല്‍ഖര്‍ പിന്നീട് പിന്‍വലിച്ചു. ഏതെങ്കിലും പ്രൊമോഷന്റെ ഭാഗമാണോ വിഡിയോ എന്നാണ് ആരാധകരുടെ ചോദ്യം. അതല്ല ദുല്‍ഖര്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു. കുറച്ച്‌ ദിവസമായി ഉറങ്ങിയിട്ട് എന്നും ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നുമെന്നുമാണ് താരം പറയുന്നു.

‘കുറച്ചു ദിവസമായി ഉറങ്ങിയിട്ട്, ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങള്‍ പഴയതു പോലെയല്ല. എന്റെ മനസില്‍ നിന്നും എടുത്ത് പറ്റാത്ത വണ്ണം എത്തി അത്. കൂടുതല്‍ പറയണം എന്നുണ്ട്. പക്ഷെ അനുവാദം ഉണ്ടോ എന്ന് അറിയില്ല’ എന്ന് ദുല്‍ഖര്‍ വിഡിയോയില്‍ പറയുന്നു. വിഡിയോ ദുല്‍ഖര്‍ പിന്‍വലിച്ചെങ്കിലും ആരാധകര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുവച്ചതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.