Follow the News Bengaluru channel on WhatsApp

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര സർവീസിൽ അവസരം

പത്താംക്ലാസ് വിജയിച്ചവർക്ക് കേന്ദ്ര സർവീസിൽ അവസരം. ഇത് സംബന്ധിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലെ നോൺ ടെക്നിക്കൽ സ്റ്റാഫ് തസ്തികകളിൽ 1558 ഒഴിവുകളാണ് (18-25 പ്രായപരിധിയിൽ 998 ഒഴിവും 18-27 പ്രായപരിധിയിൽ 200 ഒഴിവും) നിലവിലുള്ളത്.

ഇതിനു പുറമേ റവന്യൂവകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിലെ (സി.ബി.ഐ.സി.) ഹവിൽദാർ തസ്തികയിൽ 360 ഒഴിവുകളുമുണ്ട്. ഒമ്പത് റീജണുകളിലായാണ് ഒഴിവുകൾ. കേരളം നിലവിൽ കെ.കെ.ആർ. റീജണിലാണ് (കർണാടക, കേരള, ലക്ഷദ്വീപ്) ഉൾപ്പെടുന്നത്. കേരളത്തിൽ 18-25 പ്രായപരിധിയിൽ 18 ഒഴിവുണ്ട്. പത്താംക്ലാസ്/തത്തുല്യയോഗ്യത ആഗസ്റ്റ് ഒന്നിനകം നേടിയിരിക്കണം.

ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും.  ഈ പരീക്ഷ സെപ്റ്റംബറിൽ നടക്കും. ഹവിൽദാർ തസ്തികയിലേക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരിക യോഗ്യതാ പരീക്ഷയുംകൂടി ഉണ്ടാകും.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രണ്ട് സെഷനുകളിലാണ് പരീക്ഷകൾ നടക്കുക. ആദ്യ സെഷനിൽ ന്യൂമറിക്കൽ ആൻഡ് മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി ആൻഡ് പ്രോബ്ലം സോൾവിങ് എന്നിവയും രണ്ടാംസെഷനിൽ ജനറൽ അവേർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയുമാണ് വിഷയങ്ങൾ. ഓരോ സെഷനും 45 വീതമാണ് ആകെ മാർക്ക്.

ചോദ്യം ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും ലഭിക്കും. ആദ്യ സെഷനിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. എന്നാൽ രണ്ടാം സെഷനിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. രണ്ടുസെഷനുകളും എഴുതേണ്ടത് നിർബന്ധമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക – www.ssc.nic.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.