Follow the News Bengaluru channel on WhatsApp

ഡൽഹി പോലീസിൽ നിരവധി ഒഴിവുകൾ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) ഡല്‍ഹി പോലീസിലേക്കും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലേക്കും താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാര്‍ഥികള്‍ക്ക് ssc.nic.in ലെ വിശദമായ നോട്ടിഫിക്കേഷന്‍ പരിശോധിക്കാം. ഓഗസ്റ്റ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയാണ് പരീക്ഷ. 2023 ഒക്ടോബറിൽ പരീക്ഷ നടക്കും.

എസ് ഐ ഡല്‍ഹി പോലീസിലേക്ക് പുരുഷ വിഭാഗത്തിൽ 109 ഒഴിവുകളും, വനിതകൾക്ക് 53 ഒഴിവുകളും, സിഎപിഎഫ് എസ്ഐ (ജിഡി) തസ്തികയിൽ 1714 ഒഴിവുകളുമാണുള്ളത്. ഓഗസ്റ്റ് ഒന്നിന് 20-25 വയസ് പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ആനൂകൂല്യമുണ്ട്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായ ബിരുദം ആവശ്യമാണ്. എസ്.എസ്.സി ഡല്‍ഹി പോലീസ്, സിഎപിഎഫ് എസ്ഐ റിക്രൂട്ട്മെന്റ് 2023-ന് അപേക്ഷ ഫീസ് 100 രൂപയാണ്. സംവരണത്തിന് അര്‍ഹരായ വിഭാഗങ്ങള്‍ക്കും വനിതാ ഉദ്യോഗാർഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.