Follow the News Bengaluru channel on WhatsApp

കാനഡയിലേക്ക് നഴ്‌സ്‌ റിക്രൂട്ട്മെന്റ്; നോർക്ക വഴി അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും ഉള്ള രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്ക് നഴ്സിംഗ് തൊഴിലവസരം ലഭിക്കും.

യോഗ്യത, മറ്റു വിവരങ്ങള്‍ 

2015 ന് ശേഷം നേടിയ ബി.എസ് സി ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ രണ്ടാഴ്ചയിൽ) അനിവാര്യം. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബർ മാസം നടക്കും. കാനഡയിൽ നഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസസ്മെന്റ് സർവീസിൽ (എൻ.എൻ.എ.എസ് ) രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ വിജയിച്ചിരിക്കുകയോ വേണം. അഭിമുഖത്തിൽ വിജയിക്കുന്നവർ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ പ്രത്യേക പരിഗണന ലഭിക്കും. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ CELPIP ജനറൽ സ്കോർ 5 ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾ www.norkaroots.org ൽ ലഭ്യമാണ്.ശമ്പളം മണിക്കൂറിൽ 33.64- 41.65 കനേഡിയൻ ഡോളർ ലഭിക്കും. (അതായത് ഏകദേശം 2100 മുതൽ 2600 വരെ ഇന്ത്യൻ രൂപ).താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി.വി നോർക്കയുടെ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരം തയ്യാറാക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 1.കാനഡയിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള ചെലവുകൾ ഉദ്യോഗാർത്ഥി വഹിക്കണം . ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രസ്തുത തുക റീലൊക്കേഷൻ പാക്കേജ് വഴി തിരികെ ലഭിക്കും സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിലും (18004253939- ഇന്ത്യയിൽ നിന്നും)
വിദേശത്തു നിന്നും മിസ്ഡ്‌ കോളിലും (+91 8802012345) ബന്ധപ്പെടാം. www.norkaroots.org ലും വിവരങ്ങൾ ലഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.