Follow the News Bengaluru channel on WhatsApp

സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്‌മെന്റ്

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരം. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം.

  • അനസ്‌തേഷ്യ/ അനസ്‌തേഷ്യ കണ്‍സള്‍ട്ടന്റ്
  • കാര്‍ഡിയാക് സര്‍ജറി/കാര്‍ഡിയോളജി,
  • എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റ്,
  • എന്‍ഡോസ്‌കോപ്പിക് സര്‍ജറി,
  • ഇഎന്‍ടി, ഇഎന്‍ടി / സ്പീച്ച് പാത്തോളജിസ്റ്റ്,
  • ഫാമിലി മെഡിസിന്‍,
  • ഫാമിലി മെഡിസിന്‍ / ഡയബറ്റിസ് രോഗങ്ങള്‍,
  • ജനറല്‍ സര്‍ജറി, ഇന്റേണല്‍ സര്‍ജറി / കരള്‍, പാന്‍ക്രിയാറ്റിക് സര്‍ജറി ,
  • ഇന്റേണല്‍ മെഡിസിന്‍: ക്രിട്ടിക്കല്‍ കെയര്‍, ഇന്റേണല്‍ മെഡിസിന്‍ / ഡയബറ്റിസ്, ഇന്റേണല്‍
  • മെഡിസിന്‍ / എന്‍ഡോക്രൈനോളജി, ഇന്റേണല്‍ മെഡിസിന്‍ / ഗ്യാസ്‌ട്രോളജി, ഇന്റേണല്‍ മെഡിസിന്‍ /
  • ഹെമറ്റോളജി, ഇന്റേണല്‍ മെഡിസിന്‍ / infectious diseases ഇന്റേണല്‍ മെഡിസിന്‍ / നെഫ്രോളജി, ഇന്റേണല്‍ മെഡിസിന്‍ /
  • ന്യൂറോളജിസ്റ്റ്, ഇന്റേണല്‍ മെഡിസിന്‍ / ഇന്റേണല്‍ മെഡിസിന്‍ / ന്യൂറോളജിസ്റ്റ് / ലാബോററ്ററി
  • മെഡിസിന്‍ ലബോറട്ടറി / ഹിസ്റ്റോപത്തോളജി,
  • മെഡിക്കല്‍ റീഹാബിലിറ്റേഷന്‍,
  • ന്യൂറോ സര്‍ജന്‍, ന്യൂറോ സര്‍ജറി,
  • ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി,
  • ഒഫ്താല്‍മോളജിസ്റ്റ് സര്‍ജറി,
  • ഓര്‍ത്തോപീഡിക് / spine
  • പീഡിയാട്രിക് കാര്‍ഡിയോളജി, ER
  • പീഡിയാട്രിക് / എന്‍ഐസിയു,
  • പീഡിയാട്രിക് / സൈക്യാട്രിസ്റ്റ്,
  • പീഡിയാട്രിക്‌സ്,
  • പീഡിയാട്രിക്‌സ് തീവ്രപരിചരണം,
  • പ്ലാസ്റ്റിക് സര്‍ജറി,
  • സൈക്യാട്രി,
  • റേഡിയോളജി,
  • യൂറോളജി,
  • വാസ്‌കുലര്‍ സര്‍ജറി

ആകര്‍ഷകമായ ശമ്പളവും അലവന്‍സുകളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt3.norka@kerala.gov.in എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങള്‍ നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റിലും wwww.norkaroots.org, നോര്‍ക്ക റൂട്‌സിന്റെ ലാംഗ്വേജ് സ്‌കൂളിന്റെ വെബ്‌സൈറ്റിലും  www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.

ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ഡ് പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയില്‍ അയക്കേണ്ടതാണ്.

ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ് എന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.