Follow the News Bengaluru channel on WhatsApp

പ്ലസ്ടുക്കാർക്ക് പാരാമെഡിക്കൽ ഡിപ്ലോമ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരളത്തിലെ സർക്കാർ, സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ഓഗസ്റ്റ് 7 മുതൽ 26 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് പ്രവേശന പരീക്ഷ ഇല്ല.

പ്ലസ് ടുവിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്ക് ആയിരിക്കും പ്രവേശനത്തിന്റെ അടിസ്ഥാന മാനദണ്ഡം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് ഐച്ഛിക വിഷയങ്ങളായി പ്ലസ്ടുവോ എ,ബി ഗ്രൂപ്പുകളിൽ വിഎച്ച്എസ്ഇയോ ജയിച്ചവർക്ക് ഡിഫാമിന് അപേക്ഷിക്കാം. മറ്റു കോഴ്സുകളിലെ പ്രവേശനത്തിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് പ്ലസ്ടുവിൽ മൊത്തം 40 ശതമാനം മാർക്കു വേണം. പട്ടികവിഭാഗത്തിന് 35 ശതമാനം മാർക്ക് മതി.

പ്രായംപരിധി 2023 ഡിസംബർ 31ന് 17 വയസ് തികയണം. ഉയർന്ന പ്രായപരിധിയില്ല. വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്ക് ഒറ്റ അപേക്ഷ മതി. ഒന്നിലേറെ അപേക്ഷകൾ പാടില്ല. ജനറൽ അപേക്ഷകർക്കും സർവീസ് ക്വോട്ടക്കാർക്കും അപേക്ഷാ ഫീസ് 400 രൂപ അടക്കണം. പട്ടികവിഭാഗമെങ്കിൽ 200 രൂപ. ഫീസ് ഓൺലൈനായോ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക – www.lbscentre.kerala.gov.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.