Follow the News Bengaluru channel on WhatsApp

ഗീസറിൽ നിന്നും വൈദ്യുതാഘാതമേറ്റ് വൃദ്ധദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് വൃദ്ധദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം. ശുചിമുറിയിൽ സ്ഥാപിച്ച ഗീസറിൽ നിന്നും വൈദ്യുതാഘാതമേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൃദ്ധദമ്പതികൾ മരിച്ചത്. എറപ്പ ഗംഗാപ്പ ലാമണി (50), ശാന്തവ എറപ്പ ലാമണി (45) എന്നിവരും ഇവരുടെ കൊച്ചു മകൾ എട്ടുവയസുകാരി അന്നപൂർണ ഹുന്നപ്പ ലാമണിയുമാണ്‌ അപകടത്തിൽ മരിച്ചത്‌.

നിർമ്മാണത്തിലിരിക്കുന്ന വാടക വീട്ടിലാണ് എറപ്പ ഗംഗാപ്പാ ലമണിയും കുടുംബവും താമസിച്ചിരുന്നത്‌. എറപ്പ സമീപത്തെ കെട്ടിടത്തിലെ വാച്ച്‌മാനായിരുന്നു. വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ വീടിന്‍റെ ഉടമയ്‌ക്കെതിരെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു ബഹളം വച്ചു. ഇതേതുടർന്ന് കുറച്ചു നേരത്തേക്ക് സ്ഥലത്ത് സംഘർഷാവാസ്ഥ നിലനിന്നു. ബെളഗാവി സിറ്റി പോലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും അപകടത്തിന്റെ കാരണം കണ്ടെത്തുമെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സിറ്റി പോലീസ്‌ കമ്മിഷണർ സിദ്ധരാമപ്പ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.