Follow the News Bengaluru channel on WhatsApp

ബിബിഎംപി ഓഫീസിലെ തീപിടുത്തം; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ബിബിഎംപിയുടെ ക്വാളിറ്റി കൺട്രോൾ ലാബ് ഓഫിസിൽ നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു നഗരവകുപ്പ് വികസന ചുമതലയുമുള്ള ഡി. കെ. ശിവകുമാർ ആണ് ഇക്കാര്യം അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പോലീസ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അന്വേഷണങ്ങൾക്ക് പുറമെയാണിത്. തീപിടുത്തത്തില്‍ ഒമ്പതു പേര്‍ക്ക് പൊള്ളലേറ്റിരുന്നു.

ഇവര്‍ ചികിത്സയിലുള്ള വിക്ടോറിയ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഡി. കെ. ശിവകുമാർ ഇക്കാര്യം അറിയിച്ചത്. തീപിടുത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ ഒമ്പത് പേർക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുമുണ്ട്. ഇവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും, സംഭവത്തിന്റെ കാരണം ഉടൻ കണ്ടെത്തുമെന്നും ശിവകുമാർ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.