Follow the News Bengaluru channel on WhatsApp

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നെയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ് ആര്‍ എസ് ശിവാജി. അസിസ്റ്റന്‍റ് ഡയറക്ടര്‍, സൌണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ എന്നീ നിലകളിലാണ് ആര്‍ എസ് ശിവാജി പ്രവര്‍ത്തിച്ചത്.

1981ല്‍ സന്താന ഭാരതിയും പി വാസുവും ചേര്‍ന്ന് സംവിധാനം ചെയ്ത ‘പന്നീര്‍ പുഷ്പങ്ങള്‍’ എന്ന സിനിമയിലൂടെയാണ് ശിവാജി നടനായി തുടക്കം കുറിക്കുന്നത്. കമല്‍ ഹാസന്‍ നായകനായ 1980കളിലെ ഒട്ടുമിക്ക സിനിമകളിലും നടനൊപ്പം ശിവാജിയും സ്ക്രീനില്‍ ശ്രദ്ധേയനായി. ‘അപൂര്‍വ്വ സഹോദരങ്ങള്‍’, ‘മൈക്കള്‍ മദന കാമരാജന്‍’, ‘അന്‍പേ ശിവം’, ‘ഉന്നൈപ്പോല്‍ ഒരുവന്‍’ തുടങ്ങിയവയാണ് ശിവാജിയുടെ ശ്രദ്ധേയ സിനിമകള്‍.

ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ സിനിമയിലും ശിവാജി വേഷമിട്ടിരുന്നു. യോഗി ബാബു നായകനായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം ‘ലക്കി മാനി’ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ‘ദരള പ്രഭു’, ‘സൂരറൈ പോട്ര്’, ‘ഗാര്‍ഗി’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.