സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനായി; വധു അഭിരാമി

മേപ്പടിയാന്‍ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ സിനിമ- രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, സുരേഷ് ഗോപി, മേജര്‍ രവി, കൃഷ്ണ കുമാര്‍, രണ്‍ജി പണിക്കര്‍, അനുശ്രീ, സൈജു കുറുപ്പ്, ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. 2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്‍റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച ചിത്രം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മേപ്പടിയാന്‍ സ്വന്തമാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.