Follow News Bengaluru on Google news

ഭാര്യക്ക് പിറന്നാളിന് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനിച്ച്‌ ഭര്‍ത്താവ്

ഭാര്യയുടെ പിറന്നാളിന് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനമായി നല്‍കി ഭര്‍ത്താവ്. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോ എന്നയാളാണ് ഭാര്യക്ക് സമ്മാനമായി 10,000 രൂപക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. വിവാഹത്തിന് മുമ്പ് തന്നെ ചന്ദ്രനെ കൊണ്ടുവന്നു നല്‍കുമെന്ന് ഭാര്യ അനുമികക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് സഞ്ജയ് മഹാതോ പറയുന്നു.

നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും കഴിഞ്ഞ ഏപ്രിലില്‍ വിവാഹിതരായത്. ആ വാക്ക് അപ്പോള്‍ പാലിക്കാൻ തനിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ വിവാഹത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തില്‍ പറഞ്ഞ വാക്കുപാലിച്ചിരിക്കുകയാണെന്ന് സഞ്ജയ് പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ മുഖേനയാണ് ഭൂമി വാങ്ങിയതെന്നും മുഴുവൻ പ്രക്രിയയും പൂര്‍ത്തിയാക്കാൻ ഏകദേശം ഒരു വര്‍ഷമെടുത്തുവെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് മഹാതോ പറഞ്ഞു. ഭാര്യക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാനാകുമെന്നും തന്റെ സ്വപ്നം പ്രായോഗികമാണെന്നും ചന്ദ്രയാൻ ദൗത്യം തനിക്ക് വിശ്വാസം നല്‍കിയെന്നും യുവാവ് പറയുന്നു. അതേസമയം, ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ മറ്റൊരു ഇന്ത്യക്കാരനും സ്ഥലം വാങ്ങിയിരുന്നു.

ജമ്മു കശ്മീരില്‍ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യു‌സി‌എം‌എ‌എസിന്റെ റീജിയണല്‍ ഡയറക്ടറാണ് 49 കാരനായ രൂപേഷ്. ചന്ദ്രനില്‍ സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ ഇദ്ദേഹം മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസുമായി പങ്കിട്ടു. ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എര്‍ത്ത്സ് മൂണ്‍, ട്രാക്റ്റ് 55-പാഴ്സല്‍ 10772ലാണ് സ്ഥവം വാങ്ങിയതെന്ന് രൂപേഷ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.