ഗൃഹലക്ഷ്മി പദ്ധതിയുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചെന്നത് വ്യാജവാർത്തയെന്ന് മന്ത്രി

ബെംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിയുടെ രജിസ്ട്രേഷൻ കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവെച്ചതായി പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ. സംസ്ഥാനത്തെ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി.
ഇതിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു കൈമാറുന്നത് വരെ പുതിയ രജിസ്ട്രേഷൻ നിർത്തിവയ്ക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. വനിതാ ശിശുവികസന വകുപ്പ് തന്നെയാണ് പദ്ധതി താൽക്കാലികമായി നിർത്തിവെക്കുമെന്ന് എക്‌സിൽ (പഴയ ട്വിറ്റർ) അറിയിച്ചത്. രജിസ്ട്രേഷൻ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ലെന്നും വകുപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഈ പോസ്റ്റ് തെറ്റാണെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ വ്യക്തമാക്കി. പോസ്റ്റ് പ്രചരിച്ചയുടൻ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇത്തരം കുറിപ്പുകൾ പോസ്റ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 30 ന് മൈസൂരുവിൽ നടന്ന പൊതുപരിപാടിയിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും എംപി രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ചത്. അന്നുമുതൽ ഗുണഭോക്താക്കൾക്ക് ഘട്ടംഘട്ടമായി പണം കൈമാറുന്നുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം 1.28 കോടി ഗുണഭോക്താക്കളിൽ 1.13 കോടി സ്ത്രീകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല. പദ്ധതിക്കായി രജിസ്റ്റർ ചെയ്ത സ്ത്രീകളിൽ, 17 ലക്ഷം ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുകയും കെവൈസി (KYC) പ്രക്രിയ പൂർത്തിയാക്കുകയും ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു ഇതിനകം കൈമാറിയിട്ടുണ്ട്.
#GruhaLakshmi registrations will continue: Minister clarifies amid confusion it was temporarily stopped
READ: https://t.co/p6QvjF2cKS#Karnataka pic.twitter.com/HqzjxDumSA
— News9 (@News9Tweets) September 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.