പുതുപ്പള്ളി ആർക്ക്? ഫലമറിയാൻ മണിക്കൂറുകൾ മാത്രം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ആര് നേടുമെന്നും വികസനമാണോ വികാരമാണോ ജനങ്ങളെ സ്വാധീനിച്ചതെന്നും ഇന്നറിയാം. വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫലസൂചന രാവിലെ 8.30ഓടെ അറിയാം. 20 മേശകളിലാണ് വോട്ടെണ്ണൽ. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ്(ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടും സർവീസ് വോട്ടുമാണ് ആദ്യം എണ്ണുക. ആകെ 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
മൊത്തം 182 ബൂത്തുകളുണ്ട്. 13 റൗണ്ടുകളായി വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണും. ആദ്യ നമ്പറുകളിലുള്ള ബൂത്തുകൾ അയർക്കുന്നം വില്ലേജിലാണ്. ആദ്യ ഫലസൂചനകളും ഈ ബൂത്തുകളിൽ നിന്നറിയാം. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജെയ്‌ക് സി. തോമസ് (എൽഡിഎഫ്), ചാണ്ടി ഉമ്മൻ (യുഡിഎഫ്), ലിജിൻ ലാൽ (എൻഡിഎ), ലൂക്ക് തോമസ് (ആം ആദ്‌മി പാർടി) എന്നിവരടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരിച്ചത്. 1,76,412 വോട്ടർമാരിൽ തപാൽ വോട്ടുകളടക്കം 1,31,026 പേരാണ് വോട്ട് ചെയ്‌തത്. 74.27 ശതമാനമാണ് പോളിങ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.