Follow the News Bengaluru channel on WhatsApp

ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം: പ്ലസ്ടുക്കാർക്കുള്ള അപേക്ഷ 12വരെ

ഇന്ത്യൻ ആർമിയിൽ പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) പ്രകാരമുള്ള കോഴ്‌സിലേക്ക് അപേക്ഷ നൽകാനുള്ള സമയം നവംബർ 12ന് അവസാനിക്കും.

നാല് വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും പരിശീലനത്തിന് ശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനവും ലഭിക്കും. ആകെ 90 ഒഴിവുകളാണ് ഉള്ളത്.

അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. പ്ലസ് ടു (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്) 60 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെ ഇ ഇ (മെയിൻസ്) 2023 എഴുതിയവരാകണം. അപേക്ഷകർ 2004 ജൂലൈ രണ്ടിന് മുൻപും 2007 ജൂലൈ ഒന്നിന് ശേഷവും ജനിച്ചവരാകരുത്.

അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളായാണ് അഭിമുഖം നടക്കുക. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയും ഇതിനു ശേഷം വൈദ്യ പരിശോധനയും നടക്കും. 2024 ജൂലൈ മാസത്തിലാണ് കോഴ്‌സ് ആരംഭിക്കുക. joinindianarmy.nic.in വഴി അപേക്ഷ നൽകണം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.