Follow the News Bengaluru channel on WhatsApp

ഇനിമുതൽ ഒരു മെട്രോ ടിക്കറ്റിൽ ആറു പേർക്ക് യാത്ര ചെയ്യാമെന്ന് ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയിൽ ഇനിമുതൽ ഒരു ടിക്കറ്റിൽ ആറു പേർക്ക് യാത്ര ചെയ്യാമെന്ന് ബിഎംആർസിഎൽ. ക്യു ആർ ഗ്രൂപ്പ്‌ വഴി ഗ്രൂപ്പ്‌ ടിക്കറ്റ് എടുക്കാനുള്ള സേവനമാണ് മെട്രോ സാധ്യമാക്കിയിരിക്കുന്നത്. നവംബർ 16 മുതൽ സേവനം നിലവിൽ വരുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഒരുമിച്ച് യാത്രചെയ്യുന്ന കുടുംബാംഗങ്ങൾക്കും മറ്റ്‌ സംഘങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

ഇത്തരം സംവിധാനങ്ങൾക്ക് അഞ്ചുശതമാനം ഇളവുനൽകും. വ്യക്തിഗത ക്യുആർ ടിക്കറ്റ് എടുക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇതിനു പുറമെയാണ് പുതിയ സംവിധാനം. നമ്മ മെട്രോ, പേടിഎം, യാത്ര തുടങ്ങിയ ആപ്പിലൂടെ ക്യു.ആർ. ടിക്കറ്റെടുക്കാമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.

സേവനം ഉപയോഗിക്കുന്ന യാത്രക്കാരന് യാത്രക്കാരുടെ എണ്ണം കൊണ്ട് എൻക്രിപ്റ്റ് ചെയ്ത ഒരൊറ്റ ക്യുആർ ടിക്കറ്റ് ലഭിക്കും. ലഭ്യമാക്കുന്ന ക്യുആർ ടിക്കറ്റ്, ഗ്രൂപ്പിലെ ഓരോ യാത്രക്കാരനും ഒരു തവണ സ്കാൻ ചെയ്യേണ്ടതുണ്ട് എന്ന് ചവാൻ പറഞ്ഞു. 2022 നവംബറിലാണ് ബിഎംആർസിഎൽ ക്യുആർ കോഡ് ടിക്കറ്റിംഗ് അവതരിപ്പിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.