കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബര്‍ 29, 30 തീയതികളില്‍

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ലോവര്‍ പ്രൈമറി സ്‌കൂള്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാനുള്ള അപേക്ഷകളാണ് ക്ഷണിച്ചത്. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഗവണ്‍മെൻറ് പരീക്ഷാ കമ്മിഷണറുടെ കാര്യാലയമാണ് (പരീക്ഷാഭവൻ), അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയ്ക്കുപുറമേ അധ്യാപകരാകാൻ വേണ്ട യോഗ്യതാ നിര്‍ണയ പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡിസംബര്‍ 29, 30 തിയ്യതികളിലായി നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധി ഇല്ല. ഒരു തവണ കെ-ടെറ്റ് പരീക്ഷ ജയിച്ചവര്‍ക്ക് അതേ കാറ്റഗറിയില്‍ പരീക്ഷ വീണ്ടും എഴുതാൻ കഴിയില്ല. ചില യോഗ്യത/ബിരുദം നേടിയവരെ കെ-ടെറ്റ് യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗവേഷണ ഫെലോഷിപ്പിനും കോളേജ്/സര്‍വകലാശാലാ അധ്യാപക നിയമനത്തിനുമായുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയര്‍ സെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), മാസ്റ്റര്‍ ഓഫ് ഫിലോസഫി (എം.ഫില്‍.), ഡോക്ടര്‍ ഓഫ് ഫിലോസഫി (പിഎച്ച്.ഡി.), മാസ്റ്റര്‍ ഓഫ് എജുക്കേഷൻ (എം.എഡ്. – ബന്ധപ്പെട്ട വിഷയത്തില്‍ ആകണമെന്നില്ല) ബിരുദം തുടങ്ങിയ യോഗ്യത ഉള്ളവരെ കെ-ടെറ്റ് I മുതല്‍ IV വരെ കാറ്റഗറികളില്‍ യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ktet.kerala.gov.in വഴി നവംബര്‍ 17 വരെ നല്‍കാം. എത്ര കാറ്റഗറി അഭിമുഖീകരിക്കാൻ ഉദ്ദേശിച്ചാലും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നല്‍കാവൂ. ഓരോ കാറ്റഗറിക്കും അപേക്ഷ നല്‍കേണ്ടതില്ല. ഓരോ വിഭാഗത്തിനും അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 250 രൂപയും. അപേക്ഷാഫീസ് ഓണ്‍ലൈനായി നവംബര്‍ 17 ന് മുൻപ് അടയ്ക്കണം. ബിരുദാനന്തര ബിരുദത്തിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബി.എഡ്. അഡ്മിഷൻ നേടിയവര്‍ക്ക് അപേക്ഷിക്കാം. എല്ലാ കാറ്റഗറികളുടെയും വിശദമായ യോഗ്യതാ വ്യവസ്ഥകള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
