Follow the News Bengaluru channel on WhatsApp

ക്രിക്കറ്റ് ആവേശത്തിനൊപ്പം ഇന്ത്യന്‍ റെയില്‍വേ, സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

അഹമ്മദാബാദിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023 ഫൈനലിനോടനുബന്ധിച്ച് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. മത്സരം കാണാൻ പോകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചത്. ഞായറാഴ്ച (നവംബർ 19) നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയത്. വിമാനനിരക്കുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസുമായി ഇന്ത്യന്‍ റെയില്‍വേ എത്തുന്നത്. ഇത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്. നിലവില്‍ വിമാന
ടിക്കറ്റുകള്‍ക്ക്‌ 20000 മുതല്‍ 40000 രൂപവരെയാണ് നിരക്ക്‌.

ട്രെയിനുകൾ ശനിയാഴ്ച  രാത്രിയോടെ പുറപ്പെട്ട് പിറ്റേന്ന് രാവിലെ അഹമ്മദാബാദിലെത്തും. ഡൽഹിയിൽ നിന്ന് ഒരു ട്രെയിൻ പുറപ്പെടുന്നതോടെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് മൂന്ന് ട്രെയിൻ സർവീസ് നടത്തും. എല്ലാ സാധാരണ ട്രെയിൻ റിസർവേഷനുകളും നിറഞ്ഞതിനാൽ, പ്രത്യേക ട്രെയിനുകളിൽ സീറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് 620 രൂപയ്ക്കും, 3 എസി ഇക്കോണമി ബെർത്ത് 1,525 രൂപയ്ക്കും, സാധാരണ 3 എസി സീറ്റ് 1,665 രൂപയ്ക്കും, ഫസ്റ്റ് ക്ലാസ് എസി താമസം 3,490 രൂപയ്ക്കും ലഭിക്കും.

ആതിഥേയരായ ഇന്ത്യയും ആറാം കിരീടം തേടിയെത്തുന്ന ഓസ്‌ട്രേലിയയും തമ്മിലാണ് നാളെ  കലാശപ്പോരാട്ടം നടക്കുന്നത്. 1,30,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.