ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാം; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്
ഉപഭോക്തക്കളെ ആകര്‍ഷിക്കുന്ന നിരവധി ഫീച്ചറുകള്‍ വാട്സ്ആപ്പ് പ്ലാറ്റ്ഫോമിലുണ്ട്. വീണ്ടും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താവിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന പ്രത്യേക ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ നിലവില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ. ചാറ്റ് ഇന്‍ഫോര്‍മേഷന്‍ സ്ക്രീനില്‍ പോയാല്‍ മാത്രമാണ് നിലവില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകുകയുള്ളൂ. എന്നാല്‍, പുതിയ ഫീച്ചര്‍ എത്തുന്നതോടെ ചാറ്റില്‍ തന്നെ മുഴുവന്‍ വിവരങ്ങളും കാണാനാകും.
ഉപയോക്താക്കള്‍ ഓഫ്ലൈനിലാണെങ്കില്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവര്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ലാസ്റ്റ് സീനും സ്റ്റാറ്റസും മാറി മാറി കാണിക്കുകയും ചെയ്യും. ചാറ്റ് വിന്‍ഡോയില്‍ നിന്ന് ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗം ചെക്ക് ചെയ്യാന്‍ ഇത് സഹായിക്കും. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.
ഐഒഎസില്‍ ഫീച്ചര്‍ എപ്പോഴെത്തുമെന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷോര്‍ട്ട്കട്ട് ബട്ടണ്‍ പോലുള്ള നിരവധി പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്സ് ചാറ്റുകള്‍, ഇമെയില്‍ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.