Follow the News Bengaluru channel on WhatsApp

നൈസ് കമ്പനിക്ക് അനധികൃതമായി കൈമാറിയ ഭൂമി സർക്കാർ തിരിച്ചുപിടിക്കും

ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡിന് (നൈസ്) അനധികൃതമായി കൈമാറിയ അധികഭൂമി ഉടൻ തിരിച്ചുപിടിക്കാൻ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡ് (കെഐഎഡിബി) അധികൃതരോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കമ്പനിക്ക് ഇതുവരെ 554 ഏക്കർ അധികഭൂമിയാണ് കെഐഎഡിബി കൈമാറിയത്.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അധിക ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഹൗസ് കമ്മിറ്റിയാണ് നൈസ് കമ്പനിക്ക് അനധികൃതമായി ഭൂമി കൈമാറിയ വിവരം പുറത്തുകൊണ്ടുവന്നത്. നിലവിൽ ഭൂമിയുടെ സർവേ നമ്പരുകളിലും പരാമർശിച്ച ഭൂമിയുടെ വിസ്തൃതിയിലും വ്യത്യാസമുള്ളതിനാൽ, ഭൂമിയുടെ കൃത്യമായ വിസ്തീർണ്ണം നിശ്ചയിക്കുന്നതിനുള്ള സംയുക്ത സർവേ പുരോഗമിക്കുകയാണ്. പിഡബ്ല്യുഡിയും കെഐഎഡിബിയും ചേർന്നാണ് സർവേ നടത്തുന്നത്.

അധികമായി കൈമാറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകിട വ്യവസായ പൊതുമേഖലാ മന്ത്രി ശരണബാസപ്പ ദർശനപുർ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. കമ്പനിക്ക് അധിക ഭൂമി സർക്കാർ നൽകിയെന്ന് ചൂണ്ടിക്കാട്ടി ഈ വർഷമാദ്യം കന്നഡ സംരക്ഷണ വേദികെ ഉൾപ്പെടെയുള്ള സംഘടനകൾ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.