Follow the News Bengaluru channel on WhatsApp

ലൈവ് സ്ട്രീമിങ് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ പോസ്റ്റ്‌ ചെയ്തു; വീഡിയോ കോൺഫറൻസ് നിർത്തിവെച്ച് കോടതി

ബെംഗളൂരു: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനിടെ അശ്ലീല വീഡിയോകൾ പോസ്റ്റ്‌ ചെയ്ത സംഭവത്തെ തുടർന്ന് വീഡിയോ കോൺഫറൻസിംഗ് താൽക്കാലികമായി നിർത്തിവെച്ച് കർണാടക ഹൈക്കോടതി. ബെംഗളൂരു പ്രിൻസിപ്പൽ ബെഞ്ചിലെയും ധാർവാഡിലെയും കലബുർഗിയിലെയും സർക്യൂട്ട് ബെഞ്ചുകളിലെയും വീഡിയോ കോൺഫറൻസിങ് സൗകര്യങ്ങളും യൂട്യൂബ് തത്സമയ സ്ട്രീമിംഗ് സേവനവുമാണ് കർണാടക ഹൈക്കോടതി താൽക്കാലികമായി നിർത്തിവെച്ചത്.

ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ചിലർ കോടതിയുടെ വീഡിയോ കോൺഫറൻസിംഗ് നെറ്റ്‌വർക്ക് ഹാക്ക് ചെയ്‌ത ശേഷം അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീണ്ടും തത്സമയ സംപ്രേഷണം ഹാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം തിങ്കളാഴ്ച ബെംഗളൂരുവിലെ സിഇഎൻ (സൈബർ, ഇക്കണോമിക്‌സ് ആൻഡ് നാർക്കോട്ടിക്‌സ്) പോലീസിൽ പരാതി നൽകി ഹാക്ക് ചെയ്യാൻ ശ്രമിച്ച ഐപി അഡ്രെസ് വിദേശത്ത് നിന്നുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ള അഭിഭാഷകരോടും വ്യവഹാരക്കാരോടും കോടതിയുടെ നടപടിയോട് സഹകരിക്കണമെന്നും വീഡിയോ കോൺഫറൻസ് സൗകര്യം ലഭ്യമല്ലെന്ന പരാതികൾ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസ് സൗകര്യം പുനസ്ഥാപിക്കുന്നതുവരെ ഫിസിക്കൽ മോഡിലൂടെ നടപടിക്രമങ്ങൾ ആക്‌സസ് ചെയ്യാനും അദ്ദേഹം നിർദേശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.